അങ്കമാലി: കറുകുറ്റി പഞ്ചായത്തിലെ കരയാംപറമ്പത്ത് ഫെഡറൽ സിറ്റിക്ക് മുൻവശത്തുള്ള ഓൾഡ് എൻ.എച്ച് റോഡിന്റെ ഉദ്ഘാടനം റോജി എം. ജോൺ എം.എൽ.എ നിർവഹിച്ചു. എം.എൽ.എ ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ ചിലവഴിച്ച് ടൈൽ വിരിച്ചാണ് റോഡ് പുനർനിർമിച്ചിരിക്കുന്നത്.
കറുകുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതിക ശശികുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ്ജ്, അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷിജി ജോയ്, കറുകുറ്റി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈജോ പറമ്പി എന്നിവർ പങ്കെടുത്തു.