കോലഞ്ചേരി: കേരള കോ ഓപ്പറേ​റ്റീവ് എംപ്ലോയീസ് യൂണിയൻ സി.ഐ.ടി.യു 29 മത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള കോലഞ്ചേരി ഏരിയ സമ്മേളനം നടന്നു. കടയിരുപ്പ് കമ്മ്യൂണി​റ്റി ഹാളിൽ സി.ഐ.ടി. യു ജില്ലാ പ്രസിഡന്റ് പി.ആർ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. ബി.ജയൻ അദ്ധ്യക്ഷനായി. രജീഷ് കുമാർ,സി.കെ.വർഗ്ഗീസ്, കെ.കെ ഏലിയാസ്, പി.കെ അനീഷ്, മോൻസി വർഗ്ഗീസ് തുടങ്ങിയവർ സംസാരിച്ചു.