പറവൂർ: മാഞ്ഞാലി എസ്.എൻ ജിസ്റ്റ് കോളേജിൽ എം.ബി.എ വിദ്യാർത്ഥികളുടെ ദേശീയ മാനേജുമെന്റ് ഫെസ്റ്റ് 'സൈറ്റ് ഗൈസ്റ്റ്' തുടങ്ങി. രാജ്യത്തെ മുപ്പത്തിലധികം കലാലയങ്ങളിൽലെ വിദ്യാർത്ഥികളാണ് ഫെസ്റ്രിൽ പങ്കെടുക്കുന്നത്. ഗുരുദേവ ട്രസ്റ്റ് ചെയർമാൻ ഡോ.എം. ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. മാനേജർ കെ.എസ്. പ്രദീപ്, പ്രിൻസിപ്പൽ ഇൻചാർജ് പ്രൊഫ. ജോൺ പാലക്കാപ്പിള്ളി, ഡയറക്ടർ ഡോ. കെ.എസ്. ദിവാകരൻ നായർ, എം.ബി.എ മേധാവി ഡോ. സജിനി തോമസ് മത്തായി, കോ ഓഡിനേറ്റർ ഡോ. നിത ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. ഒരാഴ്ച നീണ്ടുനിൽക്കുന്ന ഫെസ്റ്റിൽ നൂറിലധികം വിദ്യാർത്ഥികൾ വിവിധ പരിപാടികളിൽ പങ്കെടുക്കും. ബസ്റ്റ് മാനേജർ, ബെസ്റ്റ് മാനേജുമെന്റ് ടീം, എച്ച്.ആർ. ഗെയിം, ഓപ്പറേഷൻസ് ഗെയിം, ഫിനാൻസ് ഗെയിം, ബിസിനസ്സ് ക്വിസ് തുടങ്ങിയ പ്രോഗ്രാമുകളാണ് നടക്കുന്നത്.