photo
ഭക്ഷ്യസുരക്ഷാനവകുപ്പിന്റെ ഫോസ് ടാഗ് പരിശീലന പരിപാടി എടവനക്കാട് വ്യാപാര ഭവനിൽ കെ.ഗോപാലൻ ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ: കേരള ഭക്ഷ്യസുരക്ഷാ വകുപ്പ് വൈപ്പിൻ കരയിലെ വ്യാപാരികൾക്കായി ഫോസ് ടാഗ് പരിശീലന പരിപാടി നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി വൈപ്പിൻ മേഖലയുടെ സഹകരണത്തോടെയാണ് പരിശീലനം സംഘടിപ്പിച്ചത്.

സമിതി മേഖല പ്രസിഡന്റ് കെ.ഗോപാലൻ എടവനക്കാട് അണിയൽ വ്യാപാര ഭവനിൽ പരിശീലനം ഉദ്ഘാടനം ചെയ്തു. മാത്തച്ചൻ ആക്കനത്ത് അദ്ധ്യക്ഷത വഹിച്ചു. പോൾ ജെ മാമ്പിള്ളി മേഖല സെക്രട്ടറി വി കെ ജോയി, ഡോ.സിന്ധ്യ ജോസ്, പി കെ ജയപ്രസാദ് തുടങ്ങിയവർ പ്രസംഗിച്ചു.