വൈപ്പിൻ: കേരള കോ ഓപ്പറേറ്റിവ് എംപ്ലോയീസ് ഫ്രണ്ട് കൊച്ചി താലൂക്ക് സമ്മേളനം ഞാറക്കൽ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് പി.ഡി. പീറ്റർ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് ഗോഡ് വിൻ സെക്വീര അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പ്രസിഡന്റ് സാബു പി. വാഴയിൽ , ജില്ലാ സെക്രട്ടറി ഡി. മുരളീധരൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി കെ ജെ റോബർട്ട് ( പ്രസിഡന്റ് ) , ഉമേഷ് ( വൈസ് പ്രസിഡന്റ് ), കെ. ഐ .സിയാദ്, സുജിത്ത് , ഗോപകുമാർ ( ജോ. സെക്രട്ടറിമാർ ) , ജിബിൻ കുറുപ്പശേരി ( ട്രഷറർ ) മേരി ( വനിതാ ഫോറം കൺവീനർ ) എന്നിവരെ തിരഞ്ഞെടുത്തു.