മൂവാറ്റുപുഴ: ശാസ്ത്രദിനാഘോഷം കൊവിഡ് പ്രതിരോധ അറിവുയാത്രയാക്കി പേഴയ്ക്കാപ്പിള്ളി ഗവ.ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപകരും വിദ്യാർത്ഥികളും. 'അറിവുത്സവം ' ഓൺലൈൻ ശാസ്ത്രമേളയും ശാസ്ത്രദിനാഘോഷവും നടത്തി.
സബ് ജില്ലാതല പ്രോജക്ട് മത്സര വിജയി ബീമാ രുക്‌സാനയ്ക്കും അറിവുത്സവം ഓൺലൈൻ ശാസ്ത്രമേളയിൽ വിവിധയിനങ്ങളിൽ പങ്കെടുത്ത് വിജയികളായ അമീൻ അഷ്‌റഫ്, അലീന ഹനീഫ്, മുബീൻ റസൽ, മുഹമ്മദ് അലി റിഹാൻ , ഫാത്തിമ അബ്ബാസ്, ഇഹ്‌സാൻ നാസർ, അൽഫാസ് അലി, സഹ്‌ല കെ എസ് തുടങ്ങിയവർക്ക് സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു. അദ്ധ്യാപകരായ ഗിരിജ പണിക്കർ, ലിമി ,ശാസ്ത്ര ക്ലബ് കോർഡിനേറ്റർ സ്റ്റാലിന എന്നിവർ നേതൃത്വം നൽകി.