കൊച്ചി : കൈരളി ഇൻഡസ്ട്രിയൽ ലോൺട്രി ആൻഡ് ക്ലീനേഴ്സ് ഓണേഴ്സ് അസോസിയേഷന്റെ മെമ്പർഷിപ്പ് വിതരണവും ലോഗോ പ്രകാശനവും അമ്മ സെക്രട്ടറി ഇടവേള ബാബു നി‌ർവഹിച്ചു. കടവന്ത്ര വ്യാപാരി വ്യവസായി ഏകോപന സമിതി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് സി.ജി വത്സൻ അദ്ധ്യക്ഷത വഹിച്ചു. എറണാകുളം ജില്ലാ സെക്രട്ടറി ക്ലീറ്രസ് സേവ്യർ, സംസ്ഥാന സെക്രട്ടറി കലേഷ് കൊല്ലം, ട്രഷറ‌ർ അബ്ദുൾ ബഷീ‌ർ എന്നിവർ സംസാരിച്ചു.