കൊച്ചി :ആഴക്കടലൽ മത്സ്യബന്ധന കരാറടക്കം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ധീവരസഭ നടത്തിയ കടലോര കായലോര ഹർത്താൽ പൂ‌ർണമെന്ന് പ്രസിഡന്റ് കെ.കെ രാധാകൃഷ്ണനും ജനറൽ സെക്രട്ടറി വി.ദിനകരനും വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. കാസർകോട് മുതൽ തിരുവന്തപുരം വരെയുള്ള എല്ലാ മത്സ്യത്തൊഴിലാളികളും മത്സ്യവിപണനക്കാരും ഹാർത്തിലിന്റെ ഭാഗമായി. ഹാർബറുകളും അടഞ്ഞു കിടന്നതായും ഇവരുവരും പറഞ്ഞു.