
കൊച്ചി: സീറോ മലബാർ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ്ജ് ആലഞ്ചേരിയുമായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ഇന്നലെ കൂടിക്കാഴ്ച നടത്തി. തുടർന്ന് വിജയ് യാത്രയുടെ ഭാഗമായി ന്യൂനപക്ഷമോർച്ച സംഘടിപ്പിച്ച ചടങ്ങിൽ ന്യൂനപക്ഷ വിഭാഗങ്ങളിലെ 116 പേർ കെ.സുരേന്ദ്രനിൽ നിന്ന് അംഗത്വം സ്വീകരിച്ചു.
മോർച്ച ജില്ലാ പ്രസിഡന്റ് എൻ.എൽ. ജയിംസ് അധ്യക്ഷനായിരുന്നു. സംസ്ഥാന പ്രസിഡൻ്റ് ജിജി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. പാർട്ടി ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ, ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. കെ.എസ്. ഷൈജു, ന്യൂനപക്ഷ മോർച്ച സംസ്ഥാന സെക്രട്ടറി പ്രദീപ് ജോൺ, സംസ്ഥാന ട്രഷറർ നെൽസൺ തായങ്കരി, ജില്ലാ ട്രഷറർ ഉല്ലാസ് കുമാർ, ജില്ലാ ജനറൽ സെക്രട്ടറിമാരായ ഷിബു ആന്റണി, ബിജു ഹസ്സൻ എന്നിവർ പങ്കെടുത്തു .
കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവായ ജോളി ജോസഫ് ജോൺ, ഷിബു ഐസക്ക്, കോൺഗ്രസ് നേതാക്കളായ ഏലിയാസ് ഐസക്ക്, വിൻസൺ പയ്യപ്പള്ളി, എയ്ഞ്ചൽ കൊച്ചേരി , ഡിക്സൺ ഡിക്രൂസ്, ഷിബിൻ ജോൺസൺ, ശരത് ജോസഫ്, മനീഷ് ജോൺ, ബിനീഷ് ജോസഫ്, പി പി. ജോണി, കെ. കെ.ലിനു മൈക്കിൾ, ജഫ്രി ഫെബിൻ, ജോസഫ് എഡ്വേർഡ്, സുബിൻ ജോൺസൺ. ജബ്ബാർ വടക്കന്തറ, അഷ്റഫ്, തുടങ്ങിയവർ പാർട്ടിയിൽ ചേർന്ന പ്രമുഖരാാണ്.