കാലടി: മലയാറ്റൂർ - നീലീശ്വരം പഞ്ചായത്ത് സി.ഡി.എസ്.ചെയർപേഴ്സൺ സജിനി സന്തോഷ് കുടുംബശ്രീ ഫണ്ട് തിരിമറി നടത്തിയെന്ന ആരോപണം വിജിലൻസ് അന്വേഷിക്കണമെന്ന് സി.പി.എം ലോക്കൽ സെക്രട്ടറി കെ.കെ.വത്സൻ ആവശ്യപ്പെട്ടു. പഞ്ചായത്തിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മധുരിമ കുടുംബശ്രീയുടെ 8 ലക്ഷം രൂപ ലോൺ തിരിമറി നടത്തിയെന്നാണ് ആരോപണം. പഞ്ചായത്ത് അന്വേഷണം തൃപ്തികരമല്ലെന്നും സജിനി സി.ഡി.എസ്. ചെയർപേഴ്സൺ ചുമതലയിൽ നിന്ന് മാറിനിൽക്കണമെന്നും വത്സൻ പറഞ്ഞു.

കുടുംബശ്രീയുടെ വിവിധ പദ്ധതികളെക്കുറിച്ച് നിരവധി പേർ വിവരാവകാശം പ്രകാരം വിവരങ്ങൾ ആവശ്യപ്പെടുന്നത് പഞ്ചായത്തിലെ ഉദ്യോഗസ്ഥർക്ക് തലവേദന സൃഷ്ടിക്കുന്നുമുണ്ട്.