
കൊച്ചി: ദേശീയ സുരക്ഷാ കൗൺസിൽ സുവർണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സുരക്ഷാ മാനദണ്ഡങ്ങളിൽ മികവ് പുലർത്തിയ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമുള്ള ശ്രേഷ്ഠസുരക്ഷ, സുരക്ഷ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.
• ശ്രേഷ്ഠസുരക്ഷ പുരസ്കാരം, വൻകിട ഫാക്ടറി: കെമിക്കൽ വിഭാഗത്തിലുള്ള പുരസ്കാരത്തിന് എഫ്.എ.സി.ടി. കൊച്ചി ഡിവിഷൻ, എൻജിനീയറിംഗ് വിഭാഗത്തിൽ മുളന്തുരുത്തി ഇലക്ട്രോഗിരിയിലെ എഫ്.സി.ഐ ഒ.ഇ.ൻ കണക്ടേഴ്സ് ലിമിറ്റഡ്, പൊതുഭാഗത്തിൽ തിരുവനന്തപുരം പേരൂർക്കടയിലെ എച്ച.എൽ.എൽ ലൈഫ് കെയർ ലിമിറ്റഡ് എന്നിവ അർഹരായി.
• വലിയ ഫാക്ടറികൾ: എ.വി.ടി. നാച്വറൽ പ്രൊഡക്ട് ആലുവ ( കെമിക്കൽ), ആപ്ടീവ് കണക്ഷൻ സിസ്റ്റംസ് ഇന്ത്യ ലി. തിരുവാണിയൂർ ( എൻജിനീയറിംഗ്), സിന്തൈറ്റ് ഇൻഡസ്ട്രീസ് കോലഞ്ചേരി ( മറ്റ് വിഭാഗം).
• ഇടത്തരം ഫാക്ടറികൾ: ഹിന്ദുസ്ഥാൻ യൂണി ലിവർ കൊച്ചി, കോഴിക്കോട് ഡീസൽ പവർപ്ലാന്റ്, മോഡേൺ ഫുഡ് എന്റർപ്രൈസസ്. • ചെറുകിട ഫാക്ടറികൾ: കാർബൊറാണ്ഡം യൂണിവേഴ്സൽ വടശേരിക്കര.
• സുരക്ഷാപുരസ്കാരം: ടി.പി.പി ലിമിറ്റഡ് -പുളിയറക്കോണം, ഹിന്ദുസ്ഥാൻ ഓർഗാനിക് ലിമിറ്റഡ്- അമ്പലമുകൾ, ഐ.ടി.ഐ ലിമിറ്റഡ് കഞ്ചിക്കോട്, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ കോഴിക്കോട്, എച്ച്.എൽ.എൽ ലൈഫ് കെയർ ആക്കുളം ഫാക്ടറി, കാർബൊറാണ്ടം യൂണിവേഴ്സൽ ലിമിറ്റഡ് കളമശേരി.
• സുരക്ഷസമിതിയിലെ മികച്ച പ്രകടനത്തിന് കൊച്ചി പുതുവൈപ്പ് പെട്രോനെറ്റും, സുരക്ഷാമാനേജ്മെന്റിലെ മികവിന് എം.എ.സി.ടി. കൊച്ചിൻ ഡിവിഷനും അർഹരായി.
• ഉദ്യോഗമണ്ഡൽ എഫ്.എ.സി.ടിയിലെ സേഫ്ടി വിഭാഗം സീനിയർ മാനേജർ ജി. ജയകുമാറും ( മികച്ച സേഫ്ടി ഓഫീസർ), വാഴക്കുളം എ.വി.ടി നാച്വറൽ പ്രൊഡക്ടിലെ ടെക്നീഷ്യൻ എം.പി. അജിത് മാകാറും (സേഫ്ടി വർക്കർ) അർഹനായി.
• കോഴിക്കോട് ബേബി മെമ്മോറിയൽ (ആശുപത്രി), കൊച്ചി ക്രൗൺ പ്ലാസ (ഹോട്ടൽ), നെട്ടൂർ അസറ്റ് കാൻവാസ് ( അപ്പാർട്ടുമെന്റ്) എന്നിവയ്ക്കും അതതു മേഖലയിലെ സുരക്ഷാമികവിനുള്ള അവാർഡ് നൽകും.
മാർച്ച് 10ന് പുരസ്കാരങ്ങൾ വിതരണം ചെയ്യും.പത്രസമ്മേളനത്തിൽ ദേശീയ സുരക്ഷാ കൗൺസിൽ കേരള ചാപ്ടർ ഓണററി സെക്രട്ടറി ഡോ.വി.എം.രമേഷ്, ജോ. സെക്രട്ടറി കെ.എൻ. ശ്രീജിത്ത് എന്നിവരാണ് അവാർഡുകൾ പ്രഖ്യാപിച്ചത്.