കോലഞ്ചേരി: തിരുവാണിയൂരിൽ കേരളാബാങ്കിന്റെ ശാഖ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഒപ്പു ശേഖരണം നടത്തി. ഒരു ദേശസത്കൃത ബാങ്ക് തിരുവാണിയൂരിൽ ഉണ്ടെങ്കിലും കുടുംബശ്രീ, തൊഴിലുറപ്പ്, പെൻഷൻ അടക്കമുള്ള മുഴുവൻ പ്രവർത്തനങ്ങളും ഒ​റ്റ ബാങ്കിൽ കൂടി നടക്കുന്നില്ല. ഇതു സംബന്ധിച്ച് കേരള ബാങ്ക് ഡയറക്ടർ ബോർഡിന് നിവേദനം നല്കും. തിരുവാണിയൂർ പഞ്ചായത്ത് പ്രസിഡന്റ് സി. ആർ. പ്രകാശ് ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമതി യൂണി​റ്റ് പ്രസിഡന്റ് ജെയിംസ് പി.വർഗീസ് അദ്ധ്യക്ഷനായി. പഞ്ചായത്തംഗം എബിൻ വർഗീസ്, പി.പി.റോയ്, ബിജിത് എന്നിവർ സംസാരിച്ചു.