അങ്കമാലി: പാചകവാതക വിലവർദ്ധനക്കെതിരെ മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ അങ്കമാലിയിൽ പ്രതിഷേധ ധർണ നടത്തി.റോജി.എം.ജോൺ എം.എൽ.എ ധർണ ഉദ്ഘാടനം ചെയ്തു. അഡ്വ: അൽഫോൺസ ഡേവിസ് അദ്ധ്യക്ഷത വഹിച്ചു. മഹിള കോൺഗ്രസ് ജില്ല വൈസ് പ്രസിഡന്ഖ് ലിസി ബേബി, മുൻ.എം.എൽ.എ പി.ജെ.ജോയ്, അഡ്വ: കെ. എസ്.ഷാജി,സാംസൺ ചാക്കോ, മാത്യു തോമസ്, മുനി.ചെയർമാൻ റെജി മാത്യു, റീത്തപോൾ, ആന്റു മാവേലി, ഷൈജോ പറമ്പി,കെ.വി.മുരളി, കെ.പി.ബേബി, അഡ്വ: കെ.ബി.സാബു,ഷേർളി ജോസ്,ലതിക, ജിനി രാജീവ് എന്നിവർ പ്രസംഗിച്ചു. അടുപ്പ് കുട്ടി ചായ തിളപ്പിച്ച് വഴിയാത്രക്കാർക്ക് നൽകിയാണ് പ്രതിഷേധം നടത്തിയത്.