കൊച്ചി: അന്തരിച്ച സംഗീത സംവിധായകൻ എം.കെ. അർജുനൻ മാസ്റ്റർ പുരസ്കാരം ഗാനരചയിതാവ് ശ്രീകുമാരൻതമ്പിക്ക് സമ്മാനിച്ചു. ഓൾ ആർട്ടിസ്റ്റ് സേവ് അസോസിയേഷനും (ആശ) എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയും സംയുക്തമായിട്ടാണ് അവാർഡ് സംഘടിപ്പിച്ചത്. എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമിൽ തിങ്കളാഴ്ച്ച വൈകിട്ട് നാലിന് നടന്ന ചടങ്ങിലായിരുന്നു അവാർഡ് വിതരണം ചെയ്തത്. ഇരുപത്തയ്യായിരം രൂപയും ഫലകവുമാണ് അവാർഡ്. ഗായകൻ പി. ജയചന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്തു. ജോൺ ഫെർണാണ്ടസ് അദ്ധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എം.പി, മേയർ എം. അനിൽകുമാർ, മെഡിക്കൽ ട്രസ്റ്റ് എം.ഡി പി.വി. ആന്റണി, കെ.എം. ധർമ്മൻ, ടി.ജെ.വിനോദ് എം.എൽ.എ, രഞ്ജിപണിക്കർ , വയലാർ ശരത് ചന്ദ്രവർമ്മ, കെ.എം.ധർമ്മൻ, റഫീക്ക് അഹമ്മദ്, ആർ.കെ.ദാമോദരൻ, ബിജുപാൽ, ജയരാജ് വാര്യർ എന്നിവർ പങ്കെടുത്തു.