കിഴക്കമ്പലം: ഇന്ധന വില വർദ്ധനവിനെതിരെ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി വ്യാപാരി വ്യവസായി കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്ന് കടകൾ അടച്ച് പ്രതിഷേധിക്കുമെന്ന് ജില്ലാ നേതൃത്വം അറിയിച്ചു. സംസ്ഥാന പ്രസിഡന്റ് ഫ്രാൻസിസ് ആലപ്പാട്ട് യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ.പി. കുഞ്ഞുമുഹമ്മദ് അദ്ധ്യക്ഷനായി.