കിഴക്കമ്പലം: പെരിങ്ങാല ഐശ്വര്യ ഗ്രാമീണ വായനശാലയിൽ ബോട്ടിൽ ആർട്ട് പ്രദർശനവും നിർമ്മാണ പരിശീലനവും നടന്നു. ശാസ്ത്ര സാഹിത്യ പരിഷത്ത് കോലഞ്ചേരി മേഖല സെക്രട്ടറി അജയകുമാർ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് വി.എ.വിനോദ് കുമാർ അദ്ധ്യക്ഷനായി. വി.എ വിജയകുമാർ, വി.പി. മനു, പി.കെ.അലി തുടങ്ങിയവർ സംസാരിച്ചു.