temple
നെടുമ്പാശേരി ശ്രീ ദുർഗാ ഭഗവതി ക്ഷേത്രത്തിലെ കഴിഞ്ഞ വർഷത്തെ തിരുവുത്സവത്തിന് ക്ഷേത്രം തന്ത്രി സത്യപാലൻ അയ്യമ്പിള്ളി, മേൽശാന്തി സുജിത്ത് എന്നിവരുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറുന്നു

നെടുമ്പാശേരി: കൊവിഡ് മൂലം മാറ്റിവച്ച നെടുമ്പാശേരി ശ്രീ ദുർഗാ ഭഗവതി ക്ഷേത്രത്തിലെ കഴിഞ്ഞ വർഷത്തെ തിരുവുത്സവത്തിന് ഇന്നലെ വൈകീട്ട് ക്ഷേത്രം തന്ത്രി സത്യപാലൻ അയ്യമ്പിള്ളി, മേൽശാന്തി സുജിത്ത് എന്നിവരുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറി. മാർച്ച് ഏഴിന് ആറാട്ടോടെ സമാപിക്കും.

തുടർന്ന് ഈ വർഷത്തെ ഉത്സവത്തിന് മാർച്ച് 24ന് കൊടിയേറി 30ന് ആറാട്ടോടെ സമാപിക്കും. കൊവിഡ് പശ്ചാത്തലത്തിൽ ചടങ്ങുകൾ മാത്രമാണ് നടത്തുകയെന്ന് ക്ഷേത്രം മാനേജർ വി. ശശിധരൻ അറിയിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഭക്തർ ദർശനവും വഴിപാടും നടത്താം.