കൂത്താട്ടുകുളം: സഹകരണ മേഖല നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് ചർച്ചചെയ്യുന്നതിനും നിർദ്ദേശങ്ങൾ തയ്യാറാക്കുന്നതിനായി സംസ്ഥാന സഹകാരി സംഗമം നടത്തുന്നതിന് കാക്കൂർ സർവീസ് സഹകരണ ബാങ്ക് 95 മത് വാർഷിക പൊതുയോഗം തീരുമാനിച്ചു.തരിശുഭൂമിയിൽ കൃഷി ഇറക്കുന്നതിന് ആവശ്യമായ സഹായങ്ങൾ നൽകുന്നതിനും ,പത്ത് ശതമാനം ലാഭ വിഹിതം നൽകുന്നതിനും പൊതുയോഗം തീരുമാനിച്ചു. പ്രസിഡന്റ് അനിൽ ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. വാർഷിക പൊതുയോഗം ഗ്രാമപഞ്ചായത്ത് അദ്ധ്യക്ഷ രമ മുരളീധര കൈമൾ ഉദ്ഘാടനം ചെയ്തു. മുൻ പഞ്ചായത്ത് പ്രസിഡന്റ് ഒ.എൻ വിജയൻ , അസി.ഡയറക്ടർ (ഓഡിറ്റ്) വിഷ്ണു രാധൻ, ബാങ്ക് ഡയറക്ടർമാരായ എം.എം ജോർജ് , റ്റി.സി. തങ്കച്ചൻ , ബിനോയ് അഗസ്റ്റിൻ, വി ആർ രാധാകൃഷ്ണൻ , കെ.കെ.രാജ് കുമാർ , വർഗീസ് മാണി, പി.പി. സാജു , അഡ്വ. സിനു എം.ജോർജ് , സി.സി. ശിവൻ കുട്ടി, മേരി എബ്രഹാം, സബിത അജി, സെക്രട്ടറി ശ്രീദേവി അന്തർജനം എന്നിവർ സംസാരിച്ചു.