പറവൂർ: നന്ത്യാട്ടുകുന്നം കാളികുളങ്ങര ക്ഷേത്രം നടതുറപ്പ് മഹോത്സവം നാളെ നടക്കും. പുലർച്ചെ നാലിന് നിർമ്മാല്യ ദർശനം. തുടർന്ന് അഭിഷേകം, ഉഷഃപൂജയും. പൊങ്കാലയും തെണ്ട് നിവേദ്യവും മറ്റുവഴിപാടുകളുമുണ്ടാകും. വൈകീട്ട് 6.30ന് ദീപാരാധനയും രാത്രി 7.30ന് തായമ്പകയും. തുടർന്ന് എട്ടിന് നട അടക്കും. തുടർന്നുള്ള ദിവസങ്ങളിൽ പതിവു പൂജകൾ നടക്കും.