personalities
പൗര പ്രമുഖരുമായി നടന്ന ചർച്ചയിൽ സുരേന്ദ്രൻ സംസാരിക്കുന്നു

കൊച്ചി: നഗരത്തിലെ പൗരപ്രമുഖരുമായി കെ.സുരേന്ദ്രൻ കൂടിക്കാഴ്ച്ച നടത്തി. ബി.ടി.എച്ചിൽ നടന്ന യോഗത്തിൽ ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജനങ്ങൾ പാർട്ടിയോട് പറയുന്നതാണ് ഞങ്ങളുടെ പ്രകടനപത്രികയെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. നിങ്ങൾ നൽകുന്ന നിർദ്ദേശങ്ങൾ പ്രകടനപത്രികയിലുൾപ്പെടുത്തും. കാഴ്ചപ്പാടുള്ള നേതൃത്വമാണ് ബി.ജെ.പിയുടെത്. അതാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഭാരതത്തിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്, സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്. രാധാകൃഷ്ണൻ, സംസ്ഥാന സെക്രട്ടറി സി.ശിവൻകുട്ടി, പി.വി.അതികായൻ, സി.ജി.രാജഗോപാൽ പ്രസംഗിച്ചു. പൗരപ്രമുഖരായ ഡോ.ജയപ്രകാശ്, കെ.പി.ഹരിഹരകുമാർ, വെങ്കിടാചലം, ശ്രീജ രാജഗോപാൽ, രാജൻ വലിയ ത്താൻ, ഡോ.ബിന്ദു ബിജു, ഡോ.ജഗദംബിക ,രാജഗോപാൽ പൈ തുടങ്ങിയവർ പങ്കെടുത്തു.