കൊച്ചി: എസ്.എൻ.ഡി.പി.യോഗം തലയോലപ്പറമ്പ് കെ.ആർ.എൻ.എസ് യൂണിയനിലെ ഇടയ്ക്കാട്ടുവയൽ ശാഖയുടെ വാർഷിക പൊതുയോഗവും ഭരണസമതി തിരഞ്ഞെടുപ്പും യൂണിയൻ സെക്രട്ടറി അഡ്വ. എസ്.ഡി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് വി.കെ. കൃഷ്ണൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. പുതിയ ഭാരവാഹികളായി പി.കെ. മോഹനൻ (പ്രസിഡന്റ്), പി.എം .സോമൻ (വൈസ് പ്രസിഡന്റ്) ഗിരിജാകമൽ (സെക്രട്ടറി), പി.കെ.രവിന്ദ്രൻ (യൂണിയൻ കമ്മിറ്റിഅംഗം), സന്തോഷ് തങ്കപ്പൻ , പി.എൻ മോഹനൻ , എ.റ്റി രമണൻ , കെ.എ. ബിജു , കെ.കെ. ഹരിദാസ് , പ്രകാശ് പി. നാരായണൻ ( മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ) അനൂപ്.കെ.രാഘവൻ, കെ . ആർ. വിശ്വൻ, പി.എൻ. ശങ്കരൻകുട്ടി (പഞ്ചായത്ത് കമ്മിറ്റി) എന്നിവരെയും തിരഞ്ഞെടുത്തു.