vish
വിഷ്ണുനാരായണൻ നമ്പൂതിരി അനുസ്മരണ യോഗത്തിൽ വെണ്ണല മോഹൻ സംസാരിക്കുന്നു

കൊച്ചി: ഭാരതീയ ദർശനത്തിലധിഷ്ഠിതമായ കവിതകളായിരുന്നു വിഷ്ണു നാരായണൻ നമ്പൂതിരിയുടെ രചനകൾ. അദ്ധ്യാത്മികതയുടെ അഭാവമാണ് കമ്മ്യൂണിസത്തിന്റെ പ്രശ്നമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞുവെന്ന് എഴുത്തുകാരൻ വെണ്ണല മോഹൻ പറഞ്ഞു. അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന വിഷ്ണുനാരായണൻ നമ്പൂതിരി അനുസ്മരണത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇ. എൻ. നന്ദകുമാർ ,കാവാലം ശശികുമാർ, ജെ. വിനോദ് എന്നിവർ സംസാരിച്ചു. റൂബി ജോർജ്, അയ്മനം രവീന്ദ്രൻ, സുധ അജിത്, ഷാജു കുളത്തുവയൽ എന്നിവർ കവിതകൾ അവതരിപ്പിച്ചു.