മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ ബി.ജെ.പി പ്രസിഡന്റ് കെ.സുരേന്ദ്രൻ നയിക്കുന്ന വിജയയാത്രയ്ക്ക് ഉജ്ജ്വലസ്വീകരണം. മണ്ഡലാതിർത്തിയായ വാളകത്ത് നിന്ന് ബൈക്ക് റാലിയോടെയാണ് യാത്രയെ സ്വീകരിച്ചത്. വെള്ളൂർക്കുന്നത്ത് എത്തിയപ്പോൾ സുരേന്ദ്രനെ മഹിളാമോർച്ച പ്രവർത്തകർ താലമേന്തി, സിന്ദൂരംചാർത്തി സമ്മേളനനഗരിയിലേയ്ക്ക് സ്വീകരിച്ചു.
സ്വീകരണസമ്മേളനംകേന്ദ്രമന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്തു. മൂവാറ്റുപുഴ മണ്ഡലം പ്രസിഡന്റ് വി.സി. ഷാബു അദ്ധ്യക്ഷത വഹിച്ചു. ഐടി സംസ്ഥാന കോ ഓർഡിനേറ്റർ ജയശങ്കർ ആമുഖ പ്രഭാഷണം നടത്തി.
സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ. വി. ടി. രമ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം. ടി. രമേശ്, സി. കൃഷ്ണകുമാർ, അഡ്വ. സുധീർ, അഡ്വ. ജോർജ് കുര്യൻ, മഹിളാ മോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. നിവേദിത, പ്രഭുൽ കൃഷ്ണ, യുവമോർച്ച സംസ്ഥാന പ്രസിഡന്റ്, രഘുനാഥ്, സംസ്ഥാന സെക്രട്ടറി, ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ അഡ്വ. കെ. എസ്. ഷൈജു, എം. എ. ബ്രഹ്മരാജ്, ജില്ലാ വൈസ് പ്രസിഡന്റ് പി പി സജീവ്, മേഖലാ സെക്രട്ടറി സി.ജി.രാജഗോപാൽ , ജില്ലാ സെക്രട്ടറിമാരായ ഇ റ്റി നടരാജൻ, ജയകുമാർ വെട്ടിക്കാടൻ, മണ്ഡലം ജനറൽ സെക്രട്ടറി അരുൺ പി മോഹൻ,സ്വാഗത സംഘ രക്ഷാധികാരിമാരായ എൻ.എൻ ഇളയത്, സുരേഷ് ത്രിവേണി, സ്വാഗത സംഘം ചെയർമാൻ സുനിൽ കുമാർ, കെ.പി. തങ്കക്കുട്ടൻ, കോതമംഗലം മണ്ഡലം പ്രസിഡന്റ് മനോജ് ഇഞ്ചൂർ എന്നിവർ സംസാരിച്ചു.