കൊച്ചി : നഗര ഹൃദയത്തിലെ വെള്ളക്കെട്ടിന് പരിഹാരമാവുന്ന പദ്ധതിക്ക് ഭരണാനുമതി ലഭിച്ചു. ടിജെ വിനോദ് എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 52 ലക്ഷം രൂപയാണ് പദ്ധതിക്ക് അനുവദിച്ചത്. ജേക്കബ് വളനാട്ട് റോഡിലെയും ചിറ്റൂർ റോഡിലെയും കാനകളെ തമ്മിൽ ബന്ധിപ്പിക്കാനുള്ള പ്രവൃത്തിയാണ് നടപ്പാക്കുന്നത്.
സെന്റ്.വിൻസെന്റ് റോഡിൽ നിലവിലുള്ള കാനകൾ തമ്മിൽ ബന്ധിപ്പിച്ച് കൽവെർട്ട് നിർമ്മിച്ച് ജേക്കബ് വാല്‌നട്ട് റോഡിലൂടെ ചിറ്റൂർ റോഡിൽ എത്തിച്ച് കസബ പോലീസ് സ്റ്റേഷന് മുന്നിൽ മറ്റൊരു കൽവെർട്ട് നിർമ്മിച്ച് മാർക്കറ്റ് കനാലുമായി ബന്ധിപ്പിക്കുന്നതാണ് പദ്ധതി. കൊച്ചി കോർപ്പറേഷനിൽ നിന്ന് ഇതിനുള്ള സാങ്കേതികാനുമതി ലഭ്യമായാൽ ഉടൻ തന്നെ ടെൻഡർ നടപടികൾ പൂർത്തിയാക്കി പ്രവൃത്തി ആരംഭിക്കാൻ വേണ്ട നിർദ്ദേശം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ടെന്ന് എം.എൽ.എ അറിയിച്ചു. കോർപ്പറേഷനിലെ എൻജിനീയറിംഗ് വിഭാഗത്തിന് ആണ് നിർവഹണ ചുമതല.