കുറുപ്പംപടി: പാചകവാതക ഇന്ധന വില കൊള്ളയ്ക്കെതിരെ യൂത്ത് കോൺഗ്രസ് മുടക്കുഴ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അടുപ്പ് കൂട്ടി പ്രതിഷേധിച്ചു വിറക് കത്തിച്ച് അടുപ്പിൽ കപ്പപുഴുങ്ങിയാണ് പ്രതിഷേധ സമരം സംഘടിപ്പിച്ചത്. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.ടി മനോജ് അദ്ധ്യക്ഷത വഹിച്ചു. കൂവപ്പടി ബ്ലോക്ക് പ്രസിഡന്റ് ബേസിൽ പോൾ,കെ.പി.വർഗീസ്,മുടക്കുഴഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി അവറാച്ചൻ, മിനി ബാബു, കമൽ ശശി, ജോഷി തോമസ്, എ.റ്റി അജിത് കുമാർ, ജോബി മാത്യു, എൻ പി രാജീവ്, എൽദോപാത്തിക്കൽ, ബാബു പാത്തിക്കൽ, പി പി ശിവരാജൻ, പോൾ പാത്തിക്കൽ, ഷൈമി വർഗീസ്, ജേക്കബ് മാത്യു, റോഷ്നി എൽദോ,ഡോളി ബാബു, ജോസ് എ പോൾ, എൽദോസി പോൾ, എൽദോ ജോർജ്ജ്, രഞ്ജിത്ത് പി എസ്, രജിത ജയ്മോൻ, അനാമിക ശിവൻ, സോഫി രാജൻ, ഷിജി ബെന്നി, നോയൽ ജോസ് എന്നിവർ സംസാരിച്ചു.മുടക്കുഴ പോസ്റ്റ് ഓഫീസിനു മുന്നിലാണ് സമരം സംഘടിപ്പിച്ചത്.