protest

കൊച്ചി: പെട്രോളിയം ഉത്പന്നങ്ങളുടെ വില വർദ്ധനവിനെതിരെ തല മൊട്ടയടിച്ച് പിച്ചച്ചട്ടിയുമേന്തി ഹോട്ടൽ ഉടമകളുടെ വേറിട്ട പ്രതിഷേധം. പനമ്പിള്ളി​ നഗറി​ലെ ഇന്ത്യൻ ഓയിൽ കോർപറേഷന്റെ ഓഫീസിന് മുന്നിലായി​രുന്നു കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ്സ് അസോസിയേഷന്റെ പ്രതിഷേധം.

സംസ്ഥാന ജനറൽ സെക്രട്ടറി ജി. ജയപാൽ തല മൊട്ടയടിച്ച് സമരം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജില്ലാഭാരവാഹികളായി 80ഓളം പേരും തല മൊട്ടയടിച്ചു. തുടർന്ന് പിച്ചച്ചട്ടിയും പിടിച്ച് എണ്ണക്കമ്പനികൾക്കും കേന്ദ്ര സർക്കാരിനുമെതിരെ മുദ്രാവാക്യങ്ങളുമായി​ പ്രതി​ഷേധി​ച്ചു.

സംസ്ഥാന പ്രസിഡന്റ് മൊയ്‌തീൻകുട്ടി ഹാജി അദ്ധ്യക്ഷത വഹിച്ചു. വർക്കിംഗ് പ്രസിഡന്റുമാരായ പ്രസാദ് ആനന്ദഭവൻ, ജി.കെ. പ്രകാശ്, വൈസ് പ്രസിഡന്റുമാരായ എം.എൻ. മധു, അബ്ദുൾ റസാഖ്, മുഹമ്മദ് ഷറീഫ്, സംസ്ഥാന സെക്രട്ടറിമാരായ കെ.എം. രാജ, എൻ. സുഗതൻ, സി. ബിജുലാൽ, പി.ആർ. ഉണ്ണി, വി.ടി. ഹരിഹരൻ, എറണാകുളം ജില്ലാ പ്രസിഡന്റ് അസീസ്, സെക്രട്ടറി ടി.ജെ. മനോഹരൻ എന്നിവർ സംസാരി​ച്ചു.

ഇന്ധനവില വർദ്ധനവ് തടയാൻ അടിയന്തര നടപടി ആവശ്യപ്പെട്ട് അസോസിയേഷൻ പ്രധാനമന്ത്രിക്കും കേന്ദ്ര എണ്ണപ്രകൃതിവാതക മന്ത്രിക്കും നിവേദനം ഇ മെയിൽ ചെയ്‌തു.