thapasya
ചെങ്ങന്നൂരിൽ തപസ്യ കലാസാഹിത്യ വേദിയുടെ വാർഷികോത്സവത്തിൻ്റെ സമാപന സമ്മേളനത്തിൽ സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് പ്രൊഫ. പി.ജി.ഹരിദാസ് നിലവിളക്ക് കൊളുത്തുന്നു

കൊച്ചി: തപസ്യ കലാസാഹിത്യ വേദിയുടെ 45ാം സംസ്ഥാന വാർഷികോത്സവം നടനും സംവിധായകനുമായ രഞ്ജി പണിക്കർ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ശില്പി കാനായി കുഞ്ഞിരാമൻ മുഖ്യാതിഥിയായി.

തപസ്യ ഉപാദ്ധ്യക്ഷൻ മുരളി പാറപ്പുറം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ്, ജനറൽ സെക്രട്ടറി അനൂപ് കുന്നത്ത്, ഉപാദ്ധ്യക്ഷൻ യു.പി. സന്തോഷ്, സംവിധായകൻ എം.ബി. പത്മകുമാർ, ഗാനരചയിതാവ് ഒ.എസ്. ഉണ്ണികൃഷ്ണൻ, സി. അശോക്, ജഗദാനന്ദൻ, പി.ജി. ഗോപാലകൃഷ്ണൻ, ടി.ആർ. സോമശേഖരൻ എന്നിവർ സംസാരിച്ചു. ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണൻ, ഡോ. അജയപുരം ജ്യോതിഷ്‌കുമാർ, ഐ.എസ്. കുണ്ടൂർ, ഡോ. അനിൽ വൈദ്യമംഗലം എന്നിവർ പ്രസംഗിച്ചു. ഡോ. പ്രദീപ് ഇറവങ്കര അദ്ധ്യക്ഷത വഹിച്ചു.