ആലുവ: പി.ഡി.പി ജനകീയ ആരോഗ്യ വേദി സംഘടിപ്പിച്ച സുബൈർ സബാഹി - എം.ടി. മണിക്കുട്ടൻ മെമ്മോറിയൽ അഖില കേരള ഫുഡ്ബോൾ മേളയിൽ പുക്കാട്ടുപടി ജനകീയ ആരോഗ്യ വേദി ചാമ്പ്യന്മാരായി. കോമ്പാറ സോക്കൻ സവൻസ് റണ്ണറപ്പായി.ഫൈനൽ മത്സരത്തിൽ ഐ.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് സലാഹുദ്ധീൻ അയൂബി മുഖ്യാതിഥിയായി. പി.ഡി.പി ജില്ല പ്രസിഡന്റ് ടി.എ. മജീബ് റഹ്മാൻ, സെക്രട്ടറി ജമാൽ കുഞ്ഞുണ്ണിക്കര, വൈസ് പ്രസിഡന്റ് അഷ്റഫ് വാഴക്കാല, ഗ്രാമപഞ്ചായത്തംഗം എം.എ. നൗഷാദ്, പ്രോഗ്രാം കൺവീനർ നജീബ് മുകളാർകുടി എന്നിവർ പങ്കെടുത്തു. പുക്കാട്ടുപടി തഖ് ദീസ് ഹോസ്പിറ്റലുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.