കൊച്ചി: എറണാകുളം, തൃശൂർ, കോട്ടയം, ആലപ്പുഴ ജില്ലകളിലെ പാവപ്പെട്ട കുടുംബങ്ങൾക്കായി ആശ്വാസ് ഫാമിലി മെഡിക്ലെയിം പദ്ധതിയുമായി എറണാകുളം അങ്കമാലി അതിരൂപത. അതിരൂപതയുടെ സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയയും ഇൻഷ്വറൻസ് കമ്പനിയും സഹകരിച്ചാണ് പദ്ധതി. ജാതി​, മത ഭേദമെന്യേ ആർക്കും പങ്കാളി​കളാകാം. രണ്ട് ലക്ഷം വരെകവറേജ് ലഭി​ക്കും. 85 വയസാണ് പ്രായപരിധി. ഒരാൾക്ക് 4600 രൂപയും അഞ്ചംഗ കുടുംബത്തിന് 7200 രൂപയുമാണ് പ്രീമിയം. റീ ഇമ്പേഴ്‌സ്‌മെന്റ് രീതി​യാണ്. വിവരങ്ങൾ : 9544790008