viswakarma
അഖില കേരള വിശ്വകർമ്മ മഹാസഭ ആലുവ താലൂക്ക് കമ്മിറ്റി സംഘടിപ്പിച്ച മഹാരോഷാഗ്നി പദയാത്ര

നെടുമ്പാശേരി: അധികാരികളുടെ അവഗണനക്കെതിരെ അഖില കേരള വിശ്വകർമ്മ മഹാസഭ ആലുവ താലൂക്ക് കമ്മിറ്റി മഹാരോഷാഗ്നി പദയാത്ര സംഘടിപ്പിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ വിശ്വകർമ്മജർക്ക് അർഹമായ പ്രാതിനിധ്യം നൽകുക, വിശ്വകർമ്മ വിദ്യാർത്ഥികൾക്ക് ഒ.ഇ.സി ആനുകൂല്യങ്ങൾ നൽകുക, വിശ്വർമ്മ പെൻഷൻ മൂവായിരം രൂപയായി വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചായിരുന്നു പദയാത്ര. സംസ്ഥാന വൈസ് പ്രസിഡന്റ് അപ്സലാൻ വാതുശേരി, യൂണിയൻ പ്രസിഡന്റ് എ.എസ്. അപ്പുക്കുട്ടൻ, ജനറൽ സെക്രട്ടറി കെ.പി. സുനിൽകുമാർ, സെക്രട്ടറി ഒ.വി. ദിലീപ് കുമാർ, പി. ബെന്നി, ശാരദാ വിജയൻ തുടങ്ങിയവർ നേതൃത്വം നൽകി.