തൃപ്പൂണിത്തുറ: തൊഴിലാളി സംഘടനകൾ നടത്തിയ വാഹനപണിമുടക്ക് ചുരുക്കം സ്വകാര്യ വാഹനങ്ങൾ നിലത്തിലിറങ്ങിയത് ഒഴിച്ചാൽ വിജയം കണ്ടു. അനിഷ്ട സംഭവങ്ങൾ ഉണ്ടാാകാതിരിക്കാൻ പലയിടങ്ങളിലും പൊലീസിനെ വിന്യസിച്ചിരുന്നു. കടകമ്പോളങ്ങൾ തുറന്നു. വഴിവാണിഭക്കാർ പ്രവർത്തിച്ചില്ല. പ്രൈവറ്റ് ബസ് സ്റ്റാൻഡ് നിശ്ചമായി. ബാങ്കുകൾ സർക്കാർ സ്ഥാപനങ്ങൾ ,ആശുപത്രികൾ ലാബുകൾ എന്നിവ തുറന്നു പ്രവർത്തിച്ചു.