preeja
വ്യാപാരി വ്യവസായി ഏകോപന സമിതി നൊച്ചിമ യൂണിറ്റിന്റെ സ്വീകരണ യോഗത്തിൽ എടത്തല പഞ്ചായത്ത് പ്രസിഡന്റ് പ്രീജ കുഞ്ഞുമോൻ സംസാരിക്കുന്നു

ആലുവ: വ്യാപാരി വ്യവസായി ഏകോപന സമിതി നൊച്ചിമ യൂണിറ്റിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾക്ക് സ്വീകരണവും യൂണിറ്റ് അംഗങ്ങളുടെ മക്കളിൽ നിന്ന് മികച്ച വിജയം കരസ്ഥമാക്കിയവർക്ക് അവാർഡും നൽകി.

വ്യാപാരി വ്യവസായി ഏകോപന സമിതി ആലുവ മേഖലാ പ്രസിഡന്റ് ഷഫീക്ക് അത്രപ്പിള്ളി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഇസ്മായിൽ വിരിപ്പിൽ അദ്ധ്യക്ഷത വഹിച്ചു. മേഖലാ ജനറൽ സെക്രട്ടറി ഷാജഹാൻ മുഖ്യപ്രഭാഷണം നടത്തി. എടത്തല പഞ്ചായത്ത് പ്രസിഡന്റ് പ്രീജ കുഞ്ഞുമോൻ, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുധീർ മിന്ത്രക്കൽ, വാർഡ് മെമ്പർമാരായ അഫ്‌സൽ കുഞ്ഞുമോൻ, ഷിബു പള്ളിക്കുടി, സ്വപ്ന ഉണ്ണി തുടങ്ങിയവർ പങ്കെടുത്തു. യൂണിറ്റ് ജനറൽ സെക്രട്ടറി അനൂബ് നൊച്ചിമ, ട്രഷറർ സി.എസ് എന്നിവർ സംസാരിച്ചു.