പറവൂർ: പറവൂർ താലൂക്ക് ആശുപത്രിയിലെ നാല് ഡോക്ടർമാരെ കൊവിഡ് സെന്ററുകളിലും ആശുപത്രികളിലേക്കും സ്ഥലം മാറ്റിയിരുന്നു. ഇത് ആശുപത്രിയുടെ ഒ.പിയുടെയും കൊവിഡ് പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിക്കുന്നു. അടിയന്തിരമായി ഇടപെട്ട് നിലവിലെ ഒഴിവുകൾ പുനസ്ഥാപിച്ച് ആശുപത്രിയുടെ സുഗമായ പ്രവർത്തനത്തിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ ചെയർപേഴ്സൺ വി.എ. പ്രഭാവതി ജില്ലാ മെഡിക്കൽ ഓഫീസർക്ക് കത്ത് നൽകി.