പറവൂർ: എൽ.ഡി.എഫ് തുടർച്ചക്കായി കർഷക തൊഴിലാളികൾ രംഗത്തിറങ്ങണമെന്ന് കെ.എസ്.കെ.ടി.യു പറവൂർ മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു. സി.പി.എം ഏരിയ സെക്രട്ടറി ടി.ആർ. ബോസ് ഉദ്ഘാടനം ചെയ്തു. ജില്ല കമ്മിറ്റിയംഗം എൻ.എസ്. മനോജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ വി.എം. ശശി, മണ്ഡലം കൺവീനർ എ.ബി. മനോജ്, എ.കെ. രഘു, സി.വി. ചന്ദ്രൻ എന്നിവർ സംസാരിച്ചു.