തൃപ്പൂണിത്തുറ: ഇന്ധന പാചക വാതക വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് എൻ.സി.പി തൃപ്പൂണിത്തുറ ബ്ലോക്ക് കമ്മറ്റി സായാഹ്ന ധർണ സംഘടിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി വി.ജി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അംബരീഷൻ അദ്ധ്യക്ഷനായി. ടി.പി. സുധൻ, പി.പി.ശ്രീവത്സൻ, പി.എൻ.വിജയൻ, പി. ജെയിംസ്, കെ.പി. സോമൻ, സി.കെ സാഗരൺ എന്നിവർ സംസാരിച്ചു.