പറവൂർ: കടുത്ത വരൾച്ച മുന്നിൽകണ്ട് എല്ലാ ഉപഭോക്താക്കളും സ്വയം നിയന്ത്രണം പാലിച്ച് കുടിവെള്ളം ഉപയോഗിക്കാൻ ശ്രമിക്കണമെന്ന് പറവൂർ വാട്ടർ അതോറിറ്റി അസി. എക്സിക്യൂട്ടീവ് എൻജിനീയർ ജയകൃഷ്ണൻ അറിയിച്ചു. പൊതുടാപ്പുകളിൽ നിന്നും ഓസ് ഉപയോഗിച്ച് പറമ്പ് നനക്കുന്നതും വാഹനങ്ങൾ കഴുകുന്നതും കിണറുകളിൽ വെള്ളം ശേഖരിക്കുന്നതും ശിക്ഷാർഹമാണ്. ഇതു ശ്രദ്ധയിൽപ്പെട്ടാൽ പൊതുടാപ്പുകൾ നീക്കം ചെയ്യുകയും നിയമ നടപടികൾ സ്വീകരിക്കുന്നതുമാണ്. റിസോർട്ടുകളിലേക്ക് വാട്ടർ കണക്ഷനിൽ നിന്നും മോട്ടോർ ഉപയോഗിച്ച് വെള്ളം എടുക്കുന്നത് കടുത്ത ശിക്ഷാർഹമാണ്.