കാലടി: അരനൂറ്റാണ്ട് പിന്നിട്ട ആഴകം,ഞാലൂക്ക ഗ്രാമത്തിന്റെ ജനകീയ സർവ്വകലാശാലയായ നവോദയം ഗ്രന്ഥശാല ആൻഡ് യുവജന കലാലയത്തിന്റെ സുവർണ ജൂബിലി സ്മാരകമായി തെരുവ് വീഥികളിൽ അക്ഷരത്തെരവൊരുക്കുന്നു.വായനയിലേക്ക് മടങ്ങുക എന്ന സന്ദേശം ഉൾ ചേർത്ത് 6 അടി ഉയരത്തിൽ സുവർണ്ണ ജൂബിലി അക്ഷരശില്പവും, ഞാലുക്കര പാതക്ക് ഇരുവൾത്തായി 50 മീറ്റർ നീളത്തിൽ പുസ്തക ബെഞ്ചും, മലയാള സ്വര-വ്യജ്ഞനാക്ഷര മാലകൾ ഒരുക്കിയ അക്ഷര ചുമരും കൗതുകമുണർത്തുന്നതാണ്.ഇവ ഒരുക്കിയിരിക്കുന്നത് പോൾ ആർട്ട്സ് ശില്പി പോൾസനും കലാ കൂട്ടായ്മയുമാണ്. വായന മരിക്കുകയല്ല,പുതിയ തലത്തിലേക്ക് മാറുകയാണ്. ഇവിടെ കൊച്ചു കുട്ടികൾ മുതൽ വയോജനങ്ങൾ ഉൾപ്പെടെയുള്ളവർ സജീവമാണ്. അക്ഷരത്തെരുവും അക്ഷര ശില്പവും പൂർണതയുടെ അരികിലേക്കെത്തുന്നു. മാവിൻ ചുവട്ടിലെ ചാരുകസേലയുടെ സാഹിത്യം മാലോകർക്ക് സമ്മാനിച്ച വൈക്കം മുഹമ്മദു ബഷീറും ചിത്രം ചുമരിൽ സിമിന്റിൽ തീർത്തത് ശ്രദ്ധേയമാക്കുന്നു.
ഉദ്ഘാടനം ഞായറാഴ്ച
ഫെബ്രുവരി 7 ന് (ഞായർ) വൈകിട്ട് 5നു കവി ബാലചന്ദ്രൻ ചുള്ളിക്കാട് അക്ഷരശില്പവും, അക്ഷരത്തെരുവും വായനക്കാർ തുറന്നുകൊടുക്കും. ആലുവ താലൂക്ക് ലൈബറി കൗൺസിൽ സെക്രട്ടറി വി.കെ.ഷാജി നിർമ്മാണോദ്ഘാടനവും, വിജീഷ് കൺവീനറായും, വായനശാല പ്രസിഡന്റ് പി.കെ.ബാലകൃഷ്ണൻ, സെക്രട്ടറി കെ.ടി.മുരളി, എന്നിവരുടെ നേതൃത്വത്തിൽ ഒന്നര മാസത്തെ ശ്രമമാണ് സുവർണ ജൂബിലി അക്ഷരത്തെരവ്.