dinesan
എസ്.എൻ.ഡി.പി യോഗം വിടാക്കുഴ ശാഖ ഭാരവാഹികളായ കെ.കെ. ദിനേശൻ (പ്രസിഡന്റ്),സി.കെ. ഭാസി (സെക്രട്ടറി)

ആലുവ: എസ്.എൻ.ഡി.പി യോഗം വിടാക്കുഴ ശാഖ വാർഷികം യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽ കുമാർ, മേഖലാ കൺവീനർ സജീവൻ ഇടച്ചിറ, യൂണിയൻ കമ്മിറ്റി അംഗം മുരുകേശൻ, ശാഖ വനിതാ സംഘം സെക്രട്ടറി അനിത പങ്കജാക്ഷൻ, കുടുംബയോഗം കൺവീനർ നിജി ബാബു, ശാഖ വൈസ് പ്രസിഡന്റ് കനക ബാബു എന്നിവർ സംസാരിച്ചു.

ഭാരവാഹികളായി കെ.കെ. ദിനേശൻ (പ്രസിഡന്റ്), കനക ബാബു (വൈസ് പ്രസിഡന്റ്), സി.കെ. ഭാസി (സെക്രട്ടറി), കെ.എസ്. മുരുകേശൻ (യൂണിയൻ കമ്മിറ്റി അംഗം), പി.പി. സുധീഷ്, കെ.പി. പങ്കജാക്ഷൻ, ടി.ആർ. വിജു, വി.ആർ. രാധാകൃഷ്ണൻ, എം.പി. ജലേഷ്, കെ.പി. ജയൻ, ബിനീഷ് ഗോപാൽ (കമ്മിറ്റി അംഗങ്ങൾ), ഉഷ വേണുഗോപാൽ, സി.കെ. ഗോപാലൻ, രാജൻ താഴത്ത് വീട് (പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.