കൊച്ചി: കളമശ്ശേരിയിലെ സന്നദ്ധ സേവന സംഘടനയായ എ.എസ്.എ കേരളയുടെ നിപ്പോൺ കേരളാ സെന്ററിൽ നാലിന് ഓൺലൈൻ ജപ്പാൻ ഭാഷാ ക്ലാസുകൾ ആരംഭിക്കുന്നു. എല്ലാ ചൊവ്വാഴ്ചകളിലും വ്യാഴാഴ്ചകളിലും വൈകിട്ട് ആറു മുതൽ എട്ടു വരെയാണ് ക്ലാസുകൾ. 5 മാസത്തെ കാലയളവിൽ 100 മണിക്കൂർ കോഴ്‌സാണ്. ജപ്പാനിൽ പരിശീലനം നേടിയ സൊസൈറ്റി അംഗങ്ങളാണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്. കൂടുതൽ വിവരങ്ങൾക്ക്: +91 484 2532263, 75580 81097.