അങ്കമാലി : പെട്രോൾ ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ച് അങ്കമാലി ടൗണിൽ സംയുക്ത ട്രേഡ് യൂണിയൻ സമര സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും നടത്തി. ബി.എം.എസ് ഒഴികെയുള്ള എല്ലാ ട്രേഡ് യൂണിയനുകളും സമരത്തിൽ പങ്കെടുത്തു. പണിമുടക്ക് ആഹ്വാനം അനുസരിച്ച് പൊതു ഗതാഗത മേഖലയിലെ മുഴുവൻ മോട്ടോർ തൊഴിലാളികളും സമരത്തിൽ പങ്കെടുത്തതായി സമരസമിതി നേതാക്കൾ പറഞ്ഞു. മോട്ടോർ തൊഴിലാളി ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) സംസ്ഥാന പ്രസിഡന്റ് പി.ടി. പോൾ ഉദ്ഘാടനം ചെയ്തു. സി.ഐ. ടി.യു ജില്ല വൈ.പ്രസിഡന്റ് പി.ജെ. വർഗ്ഗീസ് അദ്ധ്യക്ഷനായി. ടി.പി. ദേവസ്സികുട്ടി, ബി ഒ ഡേവീസ് എന്നിവർ പ്രസംഗിച്ചു. പി.വി മോഹനൻ, ഷിജു കെ.ഐ, പി.വി. ടോമി, ദേവസ്സികുട്ടി പൈനാടത്ത്, കെ.ടി. ജോയി, സജി വർഗ്ഗീസ് എന്നിവർ പ്രതിഷേധ പ്രകടത്തിന് നേതൃത്വം നൽകി.