വൈപ്പിൻ: സാഹിത്യപ്രവർത്തക സ്വാശ്രയ സംഘത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ സാഹിത്യസംഗമത്തിൽ പുത്തൻവേലിക്കര സുകുമാരൻ രചിച്ച 'കുഞ്ഞങ്കരനും ഉണ്ണിമാളുവും' എന്ന ബാല സാഹിത്യ സമാഹാരം ജോസഫ് പനക്കൽ പ്രകാശനം ചെയ്തു. ജോസ് ഗോതുരുത്ത് കൃതി ഏറ്റുവാങ്ങി. സംഘം പ്രസിഡന്റ് ബാബു മുനമ്പം അദ്ധ്യക്ഷത വഹിച്ചു. ദേവദാസ് ചേന്ദമംഗലം, പി. കെ. ഉണ്ണികൃഷ്ണൻ , ഡോ. രേഖ ദേവദാസ്, വിവേകാനന്ദൻ മുനമ്പം , അജിത്കുമാർ ഗോതുരുത്ത് , ജോസ് ഗോതുരുത്ത് എന്നിവർ പ്രസംഗിച്ചു.