dalisery
ഡി.വൈ.എഫ്.ഐ മേഖലാ പ്രവർത്തകർ പൊട്ടിയ പൈപ്പിന്റെ അറ്റകുറ്റപ്പണി നടത്തുന്നു

അങ്കമാലി: കറുകുറ്റി പഞ്ചായത്തിലെ മുന്നൂർപ്പിള്ളിയിൽ കുടിവെള്ള പൈപ്പ് പൊട്ടി ഒഴുകുന്ന വഴിയിൽ ടാറിംഗ് നടത്തുന്നത് നാട്ടുകാർ തടഞ്ഞു.പണികൾ ആരംഭിക്കുന്നതിന് മുൻപു തന്നെ വാർഡ് മെമ്പർ ജോണി മൈപ്പാൻ വാട്ടർ അതോറ്റി അസിസ്റ്റന്റ് എൻജിനീയറെ ബന്ധപ്പെട്ട് പൈപ്പ് അറ്റകുറ്റപ്പണി നടത്താൻ നിർദേശിച്ചിരുന്നു. അറ്റകുറ്റപ്പണിക്ക് ആളെ കിട്ടാനില്ലന്ന മറുപടിയാണ്അധികൃതരിൽ നിന്നും ലഭിച്ചത്.തുടർന്ന് ഡി.വൈ.എഫ്.ഐ പ്രവർത്തകർ കുടിവെള്ള പൈപ്പിലേക്കുള്ള വാൽവ് അടച്ച് ഒഴുക്ക് നിർത്തിയ ശേഷം തകരാറുള്ള ഭാഗം ഒഴിവാക്കി ടാറിംഗ് നടത്താൻ നിർദ്ദേശിക്കുകയും പൈപ്പിന്റെ അറ്റകുറ്റപ്പണികൾ നടത്തി പിന്നീട് ടാറിംഗ് പൂർത്തിയാക്കുകയും ചെയ്തു.