വൈപ്പിൻ: എറണാകുളം ജില്ല ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ് അസോസിയേഷൻ ( സി.ഐ.ടി.യു) ചെറായി ഗൗരീശ്വരം ബ്രാഞ്ച് സമ്മേളനം തെക്കേ ചേരുവാരം ഓഫീസിൽ അഡ്വ. കെ.വി എബ്രഹാം ഉദ്ഘാടനം ചെയ്തു. പി.ആർ. രാജൻ, പി.ഡി. ഇന്ദ്രലാൽ, ഇ.കെ.ജയൻ, കെ.വി. അനിൽകുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എ.കെ.ബാബു ( പ്രസിഡന്റ്), എ.ജി.വിഷ്ണു ( വൈസ് പ്രസിഡന്റ്) , കെ.ആർ.വിനീഷ് ( സെക്രട്ടറി) , പി.ബി.സജിത്ത് ( ജോ.സെക്രട്ടറി) , പി.എസ്.സജീവ് ( ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.