കാലടി: പെട്രൊൾ,ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ച് സംയുക്ത സമര സമതിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു . സി.ഐ.ടി.യു സംസ്ഥാന കമ്മറ്റിയംഗം കെ.എ.ചാക്കോച്ചൻ ഉദ്ഘാടനം ചെയ്തു. മോട്ടോർ തൊഴിലാളി ഫെഡറേഷൻ ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രടറി ടി.പി.ജോർജ് അദ്ധ്യക്ഷനായി. സി.ഐ.ടി.യു കാലടി ഏരിയ സെക്രട്ടറി എം.ടി.വർഗ്ഗീസ് , അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ദേവസി മുഖ്യപ്രഭാഷണം നടത്തി .