തൃക്കാക്കര : മുനിസിപ്പൽ റെസിഡന്റ്സ് അസോസിയേഷൻസ് അപ്പെക്സ് കൗൺസിൽ (ട്രാക്ക്) തൃക്കാക്കര നഗരസഭയിലെ കൗൺസിലർമാർക്ക് സ്വീകരണവും തൃക്കാക്കരയിൽ ജനകീയ ആവശ്യങ്ങൾ അടങ്ങിയ വികസന നിർദേശരേഖ സമർപ്പണവും നടത്തി. പി.ടി. തോമസ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ട്രാക്ക് പ്രസിഡന്റ്
കെ.എം.അബ്ബാസ് അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി സലീം കുന്നുംപുറം സ്വാഗതം പറഞ്ഞു. നഗരസഭ ചെയർപേഴ്സൺ അജിത തങ്കപ്പൻ മുഖ്യപ്രഭാഷണം നടത്തി. കാലടി സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോ: എം.സി.ദിലീപ് കുമാർ വികസന നിർദേശ രേഖ ചെയർപേഴ്സന് കൈമാറി. ട്രാക്ക് ഭാരവാഹികൾ കൗൺസിലർമാർക്ക് മൊമെന്റോ നൽകി ആദരിച്ചു. വൈസ് ചെയർമാൻ എ.എ.ഇബ്രാഹിം കുട്ടി, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാരായ നൗഷാദ് പല്ലച്ചി, റാഷിദ് ഉള്ളം പിള്ളി, സ്മിത സണ്ണി, സോമി റജി, സുനീറ ഫിറോസ്, കൗൺസിലർ എം.കെ.ചന്ദ്രബാബു, ഹസീന ഉമ്മർ,, ഭാരവാഹികളായ ടി.കെ.മുഹമ്മത്, എം.എസ്.അനിൽകുമാർ, രാധാമണി പിള്ള, വി.എൻ.പുരുഷോത്തമൻ ,ജലീൽ താനത്ത്, പുരുഷോത്തം ബി. പട്ടേൽ, പി.വി.ഹംസ തുടങ്ങിയവർ പ്രസംഗിച്ചു.