tanker
ഏലൂർ മഞ്ഞുമ്മലിലെ ഇരുപത്താറാം വാർഡിൽ കൗൺസിലർ ഷാജി യുടെ നേതൃത്വത്തിൽ വീടുകളിൽ കുടിവെള്ളമെത്തിക്കുന്നു

ഏലൂർ: നഗരസഭയിലെ മഞ്ഞുമ്മൽ 26-ാം വാർഡിൽ കൗൺസിലർ എസ്.ഷാജി കുടിവെള്ളമെത്തിച്ചു. രണ്ടു മാസത്തിലേറെയായി രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന പ്രദേശമാണിത്. ഏലൂരിലെ ഒമ്പതോളം വാർഡുകളിൽ ശുദ്ധജലക്ഷാമം നിലനിൽക്കുകയാണ്. അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുകയും, വിവിധ രാഷ്ട്രീയ പാർട്ടികൾ ഉപരോധമുൾപ്പെടെയുള്ള സമരപരിപാടികൾ നടത്തിയിട്ടും ശാശ്വത പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ല. തുടർന്നാണ് ഇന്നലെ കൗൺസിലറുടെ ചെലവിൽ ടാങ്കറിൽ കുടിവെള്ളമെത്തിച്ചു കൊടുത്തത്.