നെടുമ്പാശേരി: വിദ്യാർത്ഥികളെ സ്വീകരിക്കുന്നതിന്റെ ഭാഗമായി കുന്നുകര എം.ഇ.എസ് എൻജിനീയറിംഗ് കോളേജിൽ സംഘടിപ്പിച്ച ഇൻഡക്ഷൻ പ്രോഗ്രാം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൾ ജബ്ബാർ ഉദ്ഘാടനം ചെയ്തു. കോളേജ് സെക്രട്ടറി അബ്ദുൾ സലാം അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ സിനിമ താരം ബാലശങ്കർ മുഖ്യഥിതിയായി. കോളേജ് പ്രിൻസിപ്പൽ ഡോ ആത്മാറാം, എം.ഇ.എസ് ജില്ലാ സെക്രട്ടറി ലിയാക്കത് അലിഖാൻ, പി.ടി.എ പ്രസിഡന്റ് പി.എ. യുസുഫ് എന്നിവർ സംസാരിച്ചു.