കൊച്ചി: കെ.എസ്.ഇ.ബി പിറവം സബ് സ്​റ്റേഷനിൽ വാർഷിക അ​റ്റകു​റ്റപണികൾ നടക്കുന്നതിനാൽ മരട് മുൻസിപ്പാലി​റ്റി, കുമ്പളം, കുമ്പളങ്ങി പഞ്ചായത്തുകളിൽ മാർച്ച് ഏഴിന് രാവിലെ ആറ് മുതൽ രാത്രി 12 വരെ ജലവിതരണം മുടങ്ങും. കേരള ജല അതോറി​ട്ടി ജനറം പദ്ധതിയിലെ 800 എം.എം ഡി.ഐ പൈപ്പിന്റെ ഇന്റർകണക്ഷൻ ജോലികൾ കുണ്ടന്നൂർ-നെട്ടൂർ പാലത്തിനടിയിൽ നടക്കുന്നതിനാൽ ചെല്ലാനം പഞ്ചായത്ത്, തേവര, കൊച്ചിൻ പോർട്ട്, നേവി എന്നിവിടങ്ങളിൽ പൂർണമായും കരുവേലിപ്പടി, ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി എന്നിവിടങ്ങളിൽ ഭാഗികമായും മാർച്ച് ഏഴ് മുതൽ ഒൻപത് വരെ ജലവിതരണം മുടങ്ങും.