അങ്കമാലി: അങ്കമാലി മർച്ചന്റ്സ് അസോസിയേഷന്റെ നേതൃതത്തിൽ നടക്കുന്ന സ്നേഹഭവനം പദ്ധതിയുടെ ഭാഗമായി മൂക്കന്നൂർ കോക്കുന്ന് ഭാഗത്ത് നിർമിച്ച് നൽകുന്ന വീടിന്റെ ശിലാ സ്ഥാപനം റോജി എം. ജോൺ എം.എൽ.എയും, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ്ബും ചേർന്ന് നിർവഹിച്ചു. ഫാ.ഷാജൻ പുത്തൻ പുരശില ആശീർവദിച്ചു. അസോസിയേഷൻ പ്രസിഡന്റ് എൻ.വി. പോളച്ചൻ അദ്ധ്യക്ഷത വഹിച്ചു. ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.എ.ജെ റിയാസ്, മേഖല പ്രസിസന്റ് ജോജി പീറ്റർ, ജില്ലാ സെക്രട്ടറി സനൂജ് സ്റ്റീഫൻ ,വാർഡ് മെമ്പർ രേഷ്മ വർഗ്ഗീസ്, മുക്കന്നൂർ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് പോൾ. പി.കുര്യൻ അങ്കമാലി മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികളായ ഡാന്റി ജോസ്, തോമാസ് കുര്യാക്കോസ് ,പി.ഒ. ആന്റോ , സി.ഡി. ചെറിയാൻ, ഡെന്നി പോൾ , എം.ഒ. മാർട്ടിൻ എന്നിവർ പ്രസംഗിച്ചു.
വർഷങ്ങളായി വീടില്ലാതെ ബുദ്ധിമുട്ടനുഭവിക്കുന്ന കോക്കുന്ന് സ്വദേശി ബിനുവിനാണ് വീട് നിർമിച്ച് നൽകുന്നത്. അങ്കമാലിയിലെ വ്യാപാരിയായ ബെന്നി മാഞ്ഞാലിയാണ് വിടിനാവശ്യമായ 4 സെന്റ് സ്ഥലം സൗജന്യമായി നൽകിയത്.