മുളന്തുരുത്തി: കണയന്നൂർ താലൂക്ക് സഹകരണ കാർഷിക ഗ്രാമവികസന ബാങ്കും, തുരുത്തിക്കര സയൻസ് സെന്ററും സംയുക്തമായി നടത്തുന്ന ഹരിതഭവനം പദ്ധതിക്ക് തുരുത്തിക്കരയിൽ തുടക്കമായി. കേന്ദ്ര കാർഷിക ഗ്രാമവികസന ബാങ്ക് റീജിയണൽ മാനേജർ ശ്രീദേവി.എസ് തെക്കിനേഴത്ത് പദ്ധതി ഉദ്ഘാടനം ചെയ്തു. കണയന്നൂർ താലൂക്ക് സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ് സി.കെ.റെജി അദ്ധ്യക്ഷനായിരുന്നു. എൻ എൻ സോമരാജൻ, ഡോ.എൻ.ഷാജി, കെ.എൻ സുരേഷ്, കെ.പി.രവികുമാർ,കെ എ.ജോഷി തുടങ്ങിയവർ സംസാരിച്ചു. പി.എ തങ്കച്ചൻ സ്വാഗതവും സെക്രട്ടറി ഷേർളി കുര്യാക്കോസ് നന്ദിയും പറഞ്ഞു.
|
|